Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഭക്ഷണ വസ്തുക്കളില്‍ നിന്നു കുട്ടികള്‍ക്ക് ഉണ്ടായേക്കാവുന്ന അലര്‍ജികള്‍ തിരിച്ചറിയുക
Reporter
കുട്ടികളില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. കുട്ടിയ്ക്ക് ഏതിനോടാണ് അലര്‍ജി എന്ന് മനസിലായാല്‍ അത് പിന്നീട് നല്‍കാതിരിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ വെറും സംശയത്തിന്റെ പേരില്‍ കുട്ടിയ്ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം. ചില ഘടകങ്ങള്‍ ഏതൊക്കെ ഭക്ഷണങ്ങളിലുണ്ട് എന്ന് അറിയുക പ്രയാസമാകും.

ഭക്ഷണ അലര്‍ജിയുള്ള കുട്ടികള്‍ക്ക് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വാങ്ങി നല്‍കുന്നത് ഒഴിവാക്കണം.

ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദിയോ വയറുവേദനയോ ഉണ്ടാകുന്നു. ദേഹമാസകലം ചൊറിഞ്ഞ് തിണര്‍ത്തുപൊങ്ങുന്നു. ശ്വാസംമുട്ട്, ചുമ, വലിവ് എന്നിവയുണ്ടാകുന്നു. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞ് പോവുക.തളര്‍ന്ന് വീഴുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍. അലര്‍ജിയുടെ ?ഗുരുതരമായ അവസ്ഥയായ അനഫിലാക്‌സിസ് ഉണ്ടായാല്‍ കുഴഞ്ഞു വീഴുക, ശ്വാസംമുട്ട്, രക്തസമ്മര്‍ദ്ദം കുറയല്‍ എന്നിവയുണ്ടാകാം.
ഫുഡ് അലര്‍ജി ഏത് പ്രായത്തിലും വരാമെങ്കിലും കൂടുതലും കാണുന്നത് കുട്ടികളിലാണ്. അത് കൊണ്ട് രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കരുതല്‍ കാണിക്കേണ്ടതുണ്ട്. ചില പ്രത്യേക ഭക്ഷണം സാധനങ്ങള്‍ക്കെതിരെ നമ്മുടെ പ്രതിരോധ വ്യവസ്ഥ പ്രവര്‍ത്തിക്കുകയും അവ നമുക്ക് അലോസരമുണ്ടാക്കുകയോ ചിലപ്പോള്‍ ജീവനുതന്നെ ഭീഷണിയാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഫുഡ് അലര്‍ജി.

നാലു മുതല്‍ ആറ് ശതമാനം വരെ പേര്‍ക്ക് ഏതെങ്കിലും ഭക്ഷ്യവസ്തുവിനോട് അലര്‍ജി ഉണ്ടാകാമെന്നാണ് കണക്ക്. കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ട് വരുന്നത്. ഇത്രയും നാള്‍ യാതൊരു കുഴപ്പവുമില്ലാതെ കഴിച്ചു വന്നിരുന്ന ഒരു സാധനത്തിനായിരിക്കും ഒരു സുപ്രഭാതം മുതല്‍ അലര്‍ജി ഉണ്ടാകുന്നത്.
 
Other News in this category

 
 




 
Close Window