Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
അമിതമായി വിയര്‍ത്താല്‍ പ്രതിരോധ ശേഷി കുറയും: പലര്‍ക്കും അതിന്റെ ദോഷം അറിയില്ല
Reporter
അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വയ്ക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വര്‍ധിപ്പിക്കാനാകും.

വീട്ടില്‍ വാതിലുകളും ജനലുകളുമെല്ലാം അടച്ചിടാറാണ് പതിവ്. ഇവ അടച്ചിടുമ്പോള്‍ ഒരാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അതിലൂടെ ബാക്ടീരിയ അന്തരീക്ഷത്തില്‍ വിന്യസിക്കുകയും പുറത്ത് പോകാതെ അവിടെ തന്നെ പരക്കുകയും ചെയ്യുന്നു. വെന്റിലേറ്ററുകള്‍ ഇത് പുറത്ത് പോകാന്‍ ഒരുവിധം സഹായിക്കുമെങ്കിലും ദിവസവും കുറച്ച് നേരം ജനലുകളും വാതിലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ജലാംശം വിയര്‍പ്പിലൂടെ പുറത്ത് പോകാതെ ഒരു പരിധി വരെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കൈ ശരിയായ രീതിയില്‍ കഴുകാതിരുന്നാല്‍...

കൈ എപ്പോഴും സോപ്പിട്ട് കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിയില്‍ പോയി വന്നശേഷമോ, ബാത്ത് റൂമില്‍ പോയ ശേഷം, രോഗ ബാധിതരെ തൊട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തില്ലെങ്കിലും തൊട്ടതിന് ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കൈ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ദുര്‍ബലമായ രോഗ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരാം. ചിലപ്പോള്‍ അത് സ്വയംപ്രതിരോധ പ്രശ്‌നങ്ങള്‍ മൂലവും സംഭവിക്കാം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരന്തരമായ ഉപയോഗം മൂലം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
 
Other News in this category

 
 




 
Close Window