Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗിക്കുന്നവര്‍ ഒലീവ് ഓയില്‍ അടങ്ങിയ ഭക്ഷണം കഴിക്കണം
Reporter
അമിതവണ്ണമുള്ളവരില്‍ തലച്ചോറില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ?ക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയാനും ഒലീവ് ഓയില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ?ഗുണം ചെയ്യുമെന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡ!ിസിനിലെ ഒരു സംഘം ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. 63 യുവാക്കളില്‍ പഠനം നടത്തുകയായിരുന്നു.



രക്തം കട്ട പിടിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ അപകടമുണ്ടാവാന്‍ രക്തം കട്ട പിടിക്കുന്നത് കാരണമാകും. അമിതമായ തോതിലുള്ള ഹൃദയമിടിപ്പ് പലപ്പോഴും ഇത്തരം പ്രശ്‌നത്തിലേക്ക് നയിക്കുന്നു. ഹൃദയമിടിപ്പിലുണ്ടാകുന്ന ചെറിയ രീതിയിലുള്ള മാറ്റം പോലും പലപ്പോഴും തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നു.

ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗവും ഇത്തരത്തില്‍ രക്തം കട്ട പിടിക്കുന്നതിന് കാരണമാകും. ക്യാന്‍സര്‍ രോഗികകളിലും ഇത്തരം അവസ്ഥ ഉണ്ടാകുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയ ഒരു സംയുക്തം ഇന്‍സുലിന്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഒലീവ് ഓയില്‍ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോ?ഗ്യത്തിനും വളരെ മികച്ചതാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഒലീവ് ഓയില്‍. അമിതവണ്ണമുള്ളവര്‍ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം ഒലീവ് ഓയില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തം കട്ട പിടിക്കാതിരിക്കാന്‍ സഹായിക്കുമെന്ന് പഠനം.
 
Other News in this category

 
 




 
Close Window