Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങുന്ന തൈര് കഴിച്ചാല്‍ മെറ്റബോളിസം വര്‍ധിക്കും
Reporter
ദിവസവും അല്‍പം തൈര് കഴിക്കുന്നതിന്റെ ?ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.

തൈരില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തൈര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തൈര് പതിവായി കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷിവര്‍ധിപ്പിക്കാനും ഹൃദ്രോ?ഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ?ഗുണം ചെയ്യും.

വേനല്‍ക്കാലത്ത് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് തൈര്. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തൈര് കഴിക്കാം. തൈരില്‍ വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
 
Other News in this category

 
 




 
Close Window