Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലെ പുതിയ കുടിയേറ്റ നിയമം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍
Reporter
യുകെയിലെ പുതിയ കുടിയേറ്റ നിയമം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിഗ്ദധ അതിവിദഗ്ധ തൊഴിലാളികള്‍ക്കും വളരെയേറെ ഗുണം ചെയ്യുന്നതായിരിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌കിത്ത് പറഞ്ഞു. ഏറ്റവും കൂടുതല്‍ ഗുണകരമാവുക ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും. പഠനത്തിന് ശേഷം ജോലി നേടുന്നത് എളുപ്പമാകുംഅതുപോലെതന്നെ അവിദഗ്ധ തൊഴിലാളികള്‍ക്കും പുതിയനിയമ മാറ്റം കൂടുതല്‍ ഗുണം ചെയ്യും. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള തൊഴിലാളികളെ ജോലിക്ക് എടുക്കുന്ന തൊഴിലുടമകള്‍ക്കും നിയമമാറ്റം കൂടുതല്‍ പ്രയോജനകരമാകും. പുതിയ കുടിയേറ്റ നിയമത്തിന്റെ അവസാന മിനുക്കുപണികള്‍ നടന്നുവരികയാണെന്നും ഹൈ കമ്മീഷണര്‍ വെളിപ്പെടുത്തി.
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നുമാത്രം 19,500 വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ്‌സ് വിസയില്‍ യുകെയിലെത്തിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് നല്‍കിയതിനേക്കാള്‍ 70 ശതമാനമാണ് പഠനവിസകളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവ്.
അതുപോലെ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും 2018 വന്‍വര്‍ധനവ് ദൃശ്യമായി. 55,000 സ്‌കില്‍ഡ് വര്‍ക്ക് വിസകളാണ് കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. ഏറ്റവുമധികം സ്‌കില്‍ഡ് വര്‍ക്ക് വിസകള്‍ ലഭിച്ചതും ഇന്ത്യക്കാര്‍ക്കുതന്നെ.

അടുത്തമാസം യുകെയില്‍ വച്ച് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരം വീക്ഷിക്കാന്‍ ഇന്ത്യയില്‍ല്‍നിന്ന് കുറഞ്ഞത് 75,000 ക്രിക്കറ്റ് പ്രേമികളെങ്കിലും എത്തുമെന്നാണ് കരുതുന്നതെന്നും ഹൈക്കമ്മീഷണര്‍ പറഞ്ഞു. വേള്‍ഡ് കപ്പ് കാണുവാന്‍ എത്തുന്നവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വിസിറ്റിങ്ങ് വിസ നല്‍കുന്ന സ്‌കീം ആണ് ആണ് തയ്യാറാക്കിയിട്ടുള്ളത്.
2018ല്‍ ഇന്ത്യയില്‍ നിന്നെത്തിയ സന്ദര്‍ശകരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുമായി. മുന്‍ വര്‍ഷത്തേതിനേക്കാള്‍ പത്ത് ശതമാനം വര്‍ദ്ധനവോടെ 485,000 പേരാണ് സന്ദര്‍ശക വിസകളില്‍ മാത്രം ബ്രിട്ടനിലെത്തിയത്.
 
Other News in this category

 
 




 
Close Window