Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഉറക്കമില്ലായ്മ ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകാം
Reporter
ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ?ഗ്യപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മ ?ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകാമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് എക്‌സ്പരിമെന്റല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നും ക്രോണിക് ഷോര്‍ട്ട് സ്‌ലീപ് ഹൃദയധമിനികളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ നേരം ഉറങ്ങുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ??ഗവേഷകനായ ജാമി ഹിജ്മാന്‍സ് പറയുന്നു.

ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. ഉറക്കക്കുറവ് ഡിഎന്‍എ നാശത്തിന് കാരണമായേക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉറക്കക്കുറവ് പൊണ്ണത്തടി ഉണ്ടാകുന്നതിനും കാരണമാകാമെന്നും വിദ?ഗ്ധര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window