Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ആഴ്ചയില്‍ ആറു ദിവസം ആറുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഉപദേശിച്ച് കമ്പനി ഉടമ വക ജോലിക്കാര്‍ക്ക് ആരോഗ്യ ഉപദേശം
Reporter
ആഴ്ചയില്‍ ആറുദിവസം ആറുതവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തന്റെ ജീവനക്കാരോട് നിര്‍ദേശിച്ച് ആലിബാബയുടെ ഉടമയായ ജാക്ക് മാ. ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണമെന്നാണ് അദ്ദേഹം തൊഴിലാളികളോട് നിര്‍ദ്ദേശിക്കുന്നത്. '669 തിയറി' എന്നാണ് ഈ രീതിയെ ജാക്ക് മാ വിശേഷിപ്പിക്കുന്നത്.

ഇതില്‍ ഒന്‍പത് എന്നത് ചൈനീസ് ഭാഷയില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്. കമ്പനിയുടെ ആസ്ഥാനത്ത് എല്ലാവര്‍ഷവും നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 996 എന്നൊരു തിയറിയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ ആറ് ദിവസം ഒരാള്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാണ് ആ തിയറിയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്. സാങ്കേതിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ചാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്.

തൊഴിലിനായി 996ഉം ജീവിതത്തില്‍ 669നുമാണ് വേണ്ടതെന്നാണ് ജാക്ക് മാ പറഞ്ഞുവെക്കുന്നത്. എങ്കില്‍, ഉല്‍പ്പാദന ക്ഷമതയും വ്യാവസായിക സാധ്യതകളും വര്‍ദ്ധിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.
 
Other News in this category

 
 




 
Close Window