Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
മഞ്ഞളില്‍ കുര്‍കുമിന്‍ എന്ന സംയുക്തം ഉണ്ട്: ക്യാന്‍സര്‍ തടയാന്‍ അതു സഹായിക്കും
Reporter
മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തമാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നത്. കുര്‍കുമിനെ അതിസൂക്ഷ്മ കണികകള്‍ ആക്കി മാറ്റുക വഴിയാണ് ഇത് സാധ്യമാകുന്നത്. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ക്യാന്‍സറിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

മുന്‍പും ക്യാന്‍സറിനെ തടയാന്‍ മഞ്ഞളിനാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. യുഎസിലെ സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയിലെയും നെമോര്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെയും ഗവേഷര്‍ നടത്തിയ പഠനത്തില്‍ കുര്‍കുമിന്‍ അടങ്ങിയ അതിസൂക്ഷ്മ കണികകള്‍ ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കും എന്നു തെളിഞ്ഞു. സാധാരണയായി അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അര്‍ബുദമാണ് ന്യൂറോബ്ലാസ്റ്റോമ.

മഞ്ഞള്‍ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. മഞ്ഞളും ക്യാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സറിനെ തടയാന്‍ മഞ്ഞളിന് കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അപ്ലൈഡ് മെറ്റീരിയല്‍സ് ആന്റ് ഇന്റര്‍ഫെസസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
 
Other News in this category

 
 




 
Close Window