Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
ആരോഗ്യം
  Add your Comment comment
അമിതവണ്ണം കാന്‍സറിനു കാരണമാകും: ആരോഗ്യ വിദഗ്ധര്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു
Reporter
പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. കുടല്‍ , കിഡ്‌നി, ലിവര്‍ , അണ്ഡശയം എന്നിവിടങ്ങളിലെ കാന്‍സറിനു പൊണ്ണത്തടി പ്രധാന കാരണമായി മാറുന്നുവെന്നാണ് കണ്ടെത്തല്‍ .എന്നാല്‍ പുകവലിക്കാര്‍ക്ക് ഇക്കാര്യത്തില്‍ കുറേക്കൂടി സുരക്ഷിതരാണ് .

പുകവലിയെ അപേക്ഷിച്ചു പൊണ്ണത്തടി മൂലം യുകെയില്‍ പ്രതിവര്‍ഷം 1900 കുടലിലുള്ള കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് . കിഡ്‌നി കാന്‍സര്‍ 1400 , അണ്ഡശയ കാന്‍സര്‍ 460 ലിവര്‍ കാന്‍സര്‍ 180 എന്നിങ്ങനെയാണ് പൊണ്ണത്തടിയുടെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നുവെച്ചു പുകവലി നല്ലതാണെന്നല്ല, അത് ശരീരത്തില്‍ വലിയ തോതില്‍ കേടുപാട് വരുത്തും .

ആരോഗ്യപരമായ ജീവിത രീതികളും, മികച്ച ആരോഗ്യപരിപാലനവും, വ്യായാമവും ഒക്കെയാണ് പൊണ്ണത്തടിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് . എന്‍എച്ച്എസ് ഇതിനായി വലിയ പ്രചാരണമാണ് നടത്തുന്നത്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ജീവിതശൈലിയിലുള്ള ഗുണപരമായ മാറ്റവും അനിവാര്യമാണ്. ഫാസ്റ്റ് ഫുഡ് ശീലവും വ്യായാമക്കുറവും ആണ് യുകെയില്‍ പൊണ്ണത്തടിക്കാരെ സൃഷ്ടിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഹൃദ്രോഗം, കൊളസ്‌ട്രോള്‍, സ്‌ട്രോക്ക് എന്നിവയും .

കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബജറ്റില്‍ ഷുഗര്‍ ടാക്‌സ് തന്നെ കൊണ്ടുവന്നത് .
 
Other News in this category

 
 




 
Close Window