Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ജോലി തേടുന്ന മലയാളി നഴ്‌സുമാര്‍ ഓസ്‌ട്രേലിയയും കാനഡയും മറന്നേക്കൂ; യുകെ 40,000 വേക്കന്‍സികള്‍ ഉടന്‍ പ്രഖ്യാപിക്കും
Reporter
അഞ്ച് വര്‍ഷത്തില്‍ 40,000 നഴ്‌സുമാരെ അധികമായി റിക്രൂട്ട് ചെയ്യാനൊരുങ്ങി എന്‍എച്ച്എസ്. ഇതിനായി മുന്‍നിര ഏജന്‍സികള്‍ വഴി അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് നടത്താനും നീക്കം. പീപ്പിള്‍സ് പ്ലാനിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്. അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാം. കൂടുതല്‍ നഴ്‌സുമാര്‍ക്ക് പരിശീലനം ഉറപ്പാക്കുക. കരിയര്‍ വികസനത്തിന് ഊന്നല്‍ നല്‍കി നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ ശ്രദ്ധ നല്‍കുക. ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് അവസരങ്ങളിലൂടെ നഴ്‌സുമാരെ എന്‍എച്ച്എസിലേക്ക് തിരിച്ചെത്തിക്കുക. ഇവയാണ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍. ഇതിന്റെ ഭാഗമായി മംമ്‌സ്‌നെറ്റ് വഴി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട്. പ്രൊഫഷന്‍ ഉപേക്ഷിച്ച് പോയ നഴ്‌സുമാരെ തിരിച്ചുപിടിക്കാന്‍ ഓണ്‍ലൈന്‍ പാരന്റിംഗ് ചാറ്റ്‌റൂമും, വെബ്‌സൈറ്റും പ്രയോജനപ്പെടുത്തുകയാണ് എന്‍എച്ച്എസ് മേധാവികളുടെ ഉദ്ദേശം.

മംമ്‌സ്‌നെറ്റുമായി ഒരുമിച്ചുള്ള പ്രവര്‍ത്തനത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെങ്കിലും നഴ്‌സിംഗ് മേഖലയിലെ അവസരങ്ങള്‍ അറിയിക്കാനും, ജീവനക്കാരെ തിരിച്ചുപിടിക്കാനും ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരെയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നതെങ്കിലും ഡോക്ടര്‍മാര്‍ മുതല്‍ സപ്പോര്‍ട്ട് സ്റ്റാഫ് വരെയുള്ളവരെയും എന്‍എച്ച്എസിന് ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. നിലവില്‍ ഒഴിവിലുള്ള നഴ്‌സിംഗ് വേക്കന്‍സികള്‍ നികത്താന്‍ 40,000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് പര്യാപ്തമെന്നാണ് അനുമാനം. എന്‍എച്ച്എസില്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ ഇനിയുള്ള റിക്രൂട്ട്‌മെന്റ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
 
Other News in this category

 
 




 
Close Window