Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി: ബാക്കി ചില ചേരുവകള്‍: ഹീമോഗ്രോബിന്‍ അഥവാ രക്തം ചുവപ്പിച്ച് കരളിനെ ശക്തിപ്പെടുത്താം
Reporter
ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. 19 50 വയസിനിടെയിലുള്ള പുരുഷന്മാര്‍ക്ക് എട്ട് മില്ലി?ഗ്രാം ഇരുമ്പും, 19 50 വയസിനിടെയിലുള്ള സ്ത്രീകളില്‍ പതിനെട്ട് മില്ലി?ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് നാഷണല്‍ അനീമിയ എക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. പച്ചനിറത്തിലുള്ള ഇലക്കറികള്‍, മുട്ട, മീന്‍, ഇറച്ചി !ഡ്രൈ ഫ്രൂട്ടസ്, ബീന്‍സ് എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ വര്‍ധിക്കാന്‍ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡിന്റെ കുറവ് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയില്‍ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലൊരു പഴമാണ് മാതളം. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്‌സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
അന്നജം, കാത്സ്യം, അയേണ്‍ എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാന്‍ വളരെ നല്ലതാണ്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. വിളര്‍ച്ചയുള്ളവരില്‍ കടുത്ത ക്ഷീണം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു.


വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്.

രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവ ബാധിച്ചവര്‍ക്ക് വിളര്‍ച്ചാസാധ്യതയേറും. ക്യാന്‍സര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ഇരുമ്പ് അടങ്ങിയ ആഹാരങ്ങള്‍ ധാരാളം കഴിക്കണം.
 
Other News in this category

 
 




 
Close Window