Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ചോക്ലേറ്റ്‌സ്, ഐസ്‌ക്രീം - ഫാറ്റി ലിവര്‍ വരാനുള്ള മുഖ്യ കാരണം
Reporter
ഇറച്ചി, ചീസ്, പനീര്‍, സാന്‍വിച്ച്, ബര്‍?ഗര്‍, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് അടിഞ്ഞ് കിടന്നാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാം.
ഫാറ്റി ലിവര്‍ രോ?ഗമുള്ള ഒരാള്‍ ഒരു കാരണവശാലും മദ്യപിക്കരുത്. മദ്യപാനം ആരോ?ഗ്യത്തിന് ഹാനികരമാണെന്ന് കാര്യം നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനും സാധ്യതയേറെയാണ്.
സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്‌ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വന്‍കുടലില്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. രുചിയില്‍ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകള്‍ ചേര്‍ത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകള്‍ ചേര്‍ക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ കൂട്ടും. ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ എണ്ണയിലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് ശരീരഭാരം കൂട്ടുക മാത്രമേയുള്ളൂ. ഉപ്പ് ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്ന് വിദ?ഗ്ധര്‍ പറയുന്നു.

മധുരമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചോക്ലേറ്റ്‌സ്, ഐസ്‌ക്രീം, സ്വീറ്റ്‌സ് പോലുള്ള ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മധുരം ചേര്‍ക്കാതെ ചായ കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 
Other News in this category

 
 




 
Close Window