Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഇരുപത്തഞ്ചു വയസിനു മുന്‍പ് ടൈപ്പ് 2 പ്രമേഹം: കുട്ടികളുടെ ശീലങ്ങള്‍ ശ്രദ്ധിക്കണം
Reporter
ഇരുപത്തഞ്ചു വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ്. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം കൊണ്ട് 47 ശതമാനം വര്‍ധന. പൊണ്ണത്തടിയുള്ള 85 ശതമാനം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട് എന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (RCPCH) റിപ്പോര്‍ട്ട് പറയുന്നു .


ജീവിതശൈലീ രോഗമായ ടൈപ്പ് 1പ്രമേഹം, ടൈപ്പ് 2പ്രമേഹം എന്നിവ സാധാരണ 40 വയസിനു ശേഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 20 വര്‍ഷം മുമ്പേ പിടിപെടുന്ന സ്ഥിതിയാണ്. 25 വയസിനു മുമ്പേ നിരവധി യുവാക്കള്‍ വിദഗ്ധ ക്ലിനിക്കുകളില്‍ ചികിത്സ തേടുന്നു. ആറ് വയസില്‍ എത്തുമ്പോള്‍ അഞ്ചിലൊന്ന് കുട്ടികളും പൊണ്ണത്തടിക്കാരാണ് എങ്കില്‍ പതിനൊന്നു വയസിലെത്തുമ്പോള്‍ അത് നാലിലൊന്നാകും. ടൈപ്പ് 2പ്രമേഹം നേരത്തെ പിടിപെടുന്നത് ഹൃദ്രോഗം, കിഡ്‌നി തകരാര്‍ ,അന്ധത എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. പകുതിയോളം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട്. അത് പോലെ 34 ശതമാനത്തിനു കൊളസ്‌ട്രോള്‍ കൂടുതലാണ്. 2030 ഓടെ കുട്ടികളിലെ പൊണ്ണത്തടിക്കാരുടെ എണ്ണം കുതിച്ചുയരാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.


പൊണ്ണത്തടി വിവിധ ടൈപ്പിലുള്ള കാന്‍സറിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു. പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. കുടല്‍ , കിഡ്‌നി, ലിവര്‍ , അണ്ഡശയം എന്നിവിടങ്ങളിലെ കാന്‍സറിനു പൊണ്ണത്തടി പ്രധാന കാരണമായി മാറുന്നുവെന്നാണ് കണ്ടെത്തല്‍ .


പുകവലിയെ അപേക്ഷിച്ചു പൊണ്ണത്തടി മൂലം യുകെയില്‍ പ്രതിവര്‍ഷം 1900 കുടലിലുള്ള കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് . കിഡ്‌നി കാന്‍സര്‍ 1400 , അണ്ഡശയ കാന്‍സര്‍ 460 ലിവര്‍ കാന്‍സര്‍ 180 എന്നിങ്ങനെയാണ് പൊണ്ണത്തടിയുടെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നുവെച്ചു പുകവലി നല്ലതാണെന്നല്ല, അത് ശരീരത്തില്‍ വലിയ തോതില്‍ കേടുപാട് വരുത്തും .


ആരോഗ്യപരമായ ജീവിത രീതികളും, മികച്ച ആരോഗ്യപരിപാലനവും, വ്യായാമവും ഒക്കെയാണ് പൊണ്ണത്തടിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് . എന്‍എച്ച്എസ് ഇതിനായി വലിയ പ്രചാരണമാണ് നടത്തുന്നത്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ജീവിതശൈലിയിലുള്ള ഗുണപരമായ മാറ്റവും അനിവാര്യമാണ്. ഫാസ്റ്റ് ഫുഡ് ശീലവും വ്യായാമക്കുറവും ആണ് യുകെയില്‍ പൊണ്ണത്തടിക്കാരെ സൃഷ്ടിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഹൃദ്രോഗം, കൊളസ്‌ട്രോള്‍, സ്‌ട്രോക്ക് എന്നിവയും .
 
Other News in this category

 
 




 
Close Window