Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ഒരു സ്തനം മാത്രം വലിപ്പം വര്‍ധിക്കുന്നുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കാണുക
Reporter
ഒരു സ്തനത്തിന് മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

സ്തനങ്ങളില്‍ മാത്രമല്ല മറ്റ് ശരീരഭാഗത്തും ലക്ഷണങ്ങളും കാണാം. നെഞ്ചിന് മുകളിലെ മുറിവുകളും കാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്.
ഇന്ത്യയില്‍ ആകമാനം ബ്രസ്റ്റ് ക്യാന്‍സറിന്റെ അളവ് അനുപാതികമായി വര്‍ധിക്കുന്നുവെന്ന് വെല്‍കെയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അജോ മാത്യൂ പറയുന്നു.

സ്വയം പരിശോധനകളിലൂടെ ഇതിന്റെ തുടക്കം സ്വയം കണ്ടെത്താന്‍ കഴിയും. സംശയാസ്പദമായി എന്തെങ്കിലും സ്തനങ്ങളില്‍ കാണുകയോ എന്തെങ്കിലും വേദന അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറിനെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഫാസ്റ്റ് ഫുഡ് കഴിക്കുക, ജീവിശൈലിയിലെ മാറ്റങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, ഇവയൊക്കെയാണ് പ്രധാനകാരണങ്ങള്‍. സ്തനത്തില്‍ തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തില്‍ നിറവ്യത്യാസം ഇവയാണ് പ്രധാനലക്ഷണങ്ങള്‍. സ്തനങ്ങള്‍ ആഴ്ച്ചയില്‍ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം.

50 വയസ് കഴിഞ്ഞ സ്ത്രീകളിലാണ് ബ്രസ്റ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, പച്ചക്കറി പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ആര്‍ത്തവവിരാമ കഴിഞ്ഞ ചില സ്ത്രീകള്‍ ഹോര്‍മോണ്‍ ?ഗുളികകള്‍ കഴിക്കാറുണ്ട്. ഹോര്‍മോണ്‍ ഗുളികകള്‍ ബ്രസ്റ്റ് ക്യാന്‍സറിന് കാരണമാകാറുണ്ടെന്നും ഡോ. അജോ മാത്യൂ പറയുന്നു.

സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം. സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുന്നെങ്കില്‍ അവ ശ്രദ്ധിക്കണം.
 
Other News in this category

 
 




 
Close Window