Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
സിസേറിയന് ശേഷം എപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം?
Reporter
വളരെ പ്രധാനപ്പെട്ട സംശയമാണ് സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. സിസേറിയന്‍ കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച കഴിഞ്ഞേ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടുള്ളൂവെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. ബ്രയാന്‍ ലെവിന്‍ പറയുന്നു. സിസേറിയന്‍ കഴിഞ്ഞ് എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്നിങ്ങനെയുള്ള സംശയങ്ങള്‍ നിരവധിയാണ്.

ഈ സമയം കൊണ്ടേ ശരീരം പഴയ രൂപത്തിലേക്ക് തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറയുന്നു. സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഡോ. ബ്രയാന്‍ പറയുന്നു.

ആറാഴ്ചയ്ക്കു ശേഷം നിര്‍ബന്ധമായും പരിശോധന നടത്തുകയും ഡോക്ടറെ കണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സിസേറിയന് ശേഷം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു. സിസേറിയന്‍ കഴിഞ്ഞ് ലഘു വ്യായാമങ്ങള്‍ ചെയ്യുന്നത് വളരെ നല്ലതാണെന്നും അദ്ദേഹം പറയുന്നു. സിസിആര്‍എം ന്യൂയോര്‍ക്ക് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ ഡയറക്ടര്‍ കൂടിയാണ് ഡോ. ബ്രയാന്‍.
 
Other News in this category

 
 




 
Close Window