Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
പാല്‍, തൈര്, പനീര്‍, മുട്ട, കടല, പരിപ്പ്: പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ടവ
Reporter
പ്രമേഹരോഗികള്‍ രാവിലെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാത്സ്യം മറ്റ് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.

ഓട്‌സ്, ഗോതമ്പ് ആഹാരങ്ങള്‍ (ചപ്പാത്തി,പറാത്ത), റാഗി, ജോവര്‍, ബജ്ര തുടങ്ങി കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമായ ആഹാരം ഉള്‍പ്പെടുത്താം.

കൊഴുപ്പ് കുറഞ്ഞ പാല്‍ കുടിക്കാം. സോയ, ആല്‍മണ്ട്, തേങ്ങാപാല്‍ എന്നിവയും കഴിക്കാം. മധുരമില്ലാത്തവ എപ്പോഴും തെരഞ്ഞെടുക്കുക. ശുദ്ധമായ പഴങ്ങള്‍ രാവിലെ ആഹാരത്തിന് ശേഷം കഴിക്കുന്നത് വിറ്റാമിനുകള്‍ ലഭിക്കാന്‍ നല്ലതാണ്. ജ്യൂസ് കുറയ്ക്കുക. ക്യാരറ്റ്, ക്യാപ്‌സിക്കം, ചീര എന്നിവയൊക്കെ രാവിലെ നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പെടുത്തുക. കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, പനീര്‍, മുട്ട, കടല, പരിപ്പ് ഇവയൊക്കെ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ടവയാണ്.
പ്രമേഹരോഗികള്‍ പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാമെന്ന് മിക്ക പഠനങ്ങളും പറയുന്നത്. 700 കലോറിയോളം വരുന്ന ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങള്‍ ഒരു ദിവസത്തെ മുഴുവന്‍ പ്രമേഹത്തിന്റെ അളവിനെയും നിയന്ത്രിച്ചുനിര്‍ത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window