Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
പിസ്ത, ഹേസല്‍നട്ട്‌സ്, വാള്‍നട്ട്‌സ്: ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം ഗവേഷകര്‍
Reporter
ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ നട്ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ബദാം, പിസ്ത, ഹേസല്‍നട്ട്‌സ്, വാള്‍നട്ട്‌സ്, വിവിധയിനം സീഡുകള്‍ എന്നിവയെല്ലാം കഴിച്ചാല്‍ ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ നമുക്ക് കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. പാരീസില്‍ വച്ചുനടന്ന 'ഇ എസ് സി കോണ്‍ഗ്രസ് 2019'ലാണ് ആരോഗ്യവിദഗ്ധര്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ നട്ട്‌സ് കഴിക്കുന്നതിലൂടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് അവരുടെ നിഗമനം.

'നട്ട്‌സില്‍ അപൂരിതമായ കൊഴുപ്പാണ് ഏറ്റവുമധികം ഉള്ളത്, അതുപോലെ തന്നെ പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ഫൈബര്‍, ഫൈറ്റോസ്‌റ്റെറോള്‍, പോളിഫിനോള്‍സ് എന്നിങ്ങനെ ഹൃദയത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും നട്ട്‌സിലുണ്ട്. മുമ്പും പല പഠനങ്ങളും നട്ട്‌സും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്...' പഠനത്തിന് നേതൃത്വം നല്‍കിയ ഇറാനി ഗവേഷകന്‍ നൗഷിന്‍ മുഹമ്മദിഫാദ് പറയുന്നു.

അയ്യായിരത്തിലധികം വരുന്ന ആളുകളെ പങ്കെടുപ്പിച്ച് വര്‍ഷങ്ങളെടുത്താണ് ഗവേഷക സംഘം പഠനം പൂര്‍ത്തിയാക്കിയത്. പഠനറിപ്പോര്‍ട്ടിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന വിദഗ്ധരായ ഗവേഷകരുടെ പിന്തുണയും പിന്നീട് ലഭിച്ചു.
 
Other News in this category

 
 




 
Close Window