|
നാരങ്ങ ചര്‍മ്മം വൃത്തിയാക്കാനും നശിച്ച കോശങ്ങളെ ഇളക്കികളയാനും സഹായിക്കും. അതിനാല്‍ കുളിക്കുന്നതിന് മുമ്പ് ദിവസവും നാരങ്ങയുടെ തൊലി കൊണ്ട് കാല്‍മുട്ടിലും കൈമുട്ടിലും നന്നായി ഉരസുക. അതുപോലെ തന്നെ നാരങ്ങവെള്ളം കൊണ്ട് മസാജ് ചെയ്യുന്നതും നല്ലതാണ്. തൈര് നല്ലൊരു മോയിസ്ചറൈസറാണ്. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. ഒരു ടീസ്പൂണ്‍ വിനാഗിരിയും കൂടി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നല്ല വെള്ളത്തില്‍ കഴുകാം.
കറ്റാര്‍വാഴ കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. കറ്റാര്‍വാഴയുടെ പള്‍പ് മുട്ടില്‍ തേച്ച്പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ ആല്‍മണ്ട് ഓയിലോ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും നല്ലതാണ്. സണ്‍സ്‌ക്രീം ലോഷന്‍ കാല്‍മുട്ടിലും കൈമുട്ടിലും ഉപയോഗിക്കുന്നതും കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. |