Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ; ഹെമറോയ്ഡ്, ഫീഷര്‍ രോഗങ്ങള്‍ക്കു സാധ്യത
Reporter
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഗുരുതര രോഗങ്ങള്‍ വരുത്തി വയ്ക്കും എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ടോയ്‌ലറ്റില്‍ ഇരിക്കുന്നത് കാരണം പൈല്‍സ് രോഗം വരാനാണ് കൂടുതല്‍ സാദ്ധ്യത.ആവശ്യത്തിലധികം നേരം ടോയ്‌ലെറ്റില്‍ തിരുനാള്‍ മലദ്വാരത്തിലുള്ള ഞരമ്പുകളിലെ ആയാസം വര്‍ദ്ധിക്കുമെന്നതും ഇതിനുള്ള കാരണമാണ്. മലദ്വാര ഭിത്തികളില്‍ അധിക സമ്മര്‍ദ്ദം വരുന്നത് മൂലം ഹെമറോയ്ഡ്, ഫിഷര്‍ എന്നീ രോഗങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം 57 ശതമാനം പേരും ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നവരാണ്. മൊബൈല്‍ ഫോണ്‍ മാത്രമല്ല, പുസ്തകങ്ങള്‍, പത്രങ്ങള്‍ എന്നിവ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നവരും ഇക്കൂട്ടത്തിലും. ഏതായാലും ഈ ശീലം അധികം വൈകാതെ ഉപേക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ രോഗങ്ങള്‍ പേറി നടക്കേണ്ടി വരും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
സാങ്കേതികവിദ്യ വ്യാപമാകുന്നതിനോടൊപ്പം അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളും ആരോഗ്യ പ്രശ്‌നനങ്ങളും പലരെയും ബാധിക്കുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം എന്നിരിക്കെ മനപ്പൂര്‍വം രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നവരും ഉണ്ട്. മൊബൈല്‍ ഫോണ്‍ സര്‍വ സാധാരണമായതോടെ അത് താഴെ വയ്ക്കാതെ എങ്ങോട്ടേക്കും കൊണ്ട് പോകുന്ന സ്വഭാവവും ഇപ്പോള്‍ ചിലര്‍ക്കുണ്ട്.
 
Other News in this category

 
 




 
Close Window