Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
പല്ലിന് തിളക്കവും ഭംഗിയും ലഭിക്കാന്‍ തെറാപ്പി: ചെലവ് കുറഞ്ഞ ചികിത്സ
Reporter
പുകയിലയുടെ ഉപയോഗംമൂലം നിറംമങ്ങുന്ന പല്ലുകളെ സുന്ദരമാക്കാനുള്ള ചികിത്സയാണ് നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് തെറാപ്പി. നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ള Adhesive patch, Chewing gum, Nasal spray, Inhaler എന്നിവയാണ് ഈ തെറാപ്പിക്കായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഇത്തരം ചികിത്സകള്‍ നടത്താന്‍ പാടുള്ളു. Adhesive patch ശരീരത്തില്‍ ഒട്ടിച്ച് വയ്ക്കുന്നതാണ്. ഇത് ശരീരത്തിലെ നിക്കോട്ടിന്‍ പുറത്തുവിടുന്നതിന് സഹായിക്കും. Chewing gum ചവയ്ക്കുന്നതിലൂടെ നിക്കോട്ടിന്‍ ബ്‌ളഡില്‍ കലരുന്നു. സ്പ്രേയും ഡ്രോപ്പ്‌സും മൂക്കില്‍ ഉപയോഗിക്കുന്നു. ഇവയെല്ലാം തന്നെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനോ നിറുത്താനോ വളരെയധികം സഹായിക്കും. ഇത്തരം ചികിത്സകളില്‍ വ്യക്തികളുടെ നിശ്ചയദാര്‍ഢ്യവും സഹകരണവും അത്യന്താപേക്ഷിതമാണ്.


വീഴ്ചകൊണ്ടും മറ്റ് ക്ഷതങ്ങള്‍കൊണ്ടും പാല്‍ പല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകള്‍ മോണ പഴുപ്പിനൊപ്പം പിന്നീട് വരുന്ന സ്ഥിര ദന്തങ്ങളുടെ ആകൃതിയെയും നിറത്തെയും തന്നെ ബാധിക്കാറുണ്ട്. ഗര്‍ഭസ്ഥാവസ്ഥയില്‍ TETRA CYCLINE പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതും കുടിവെള്ളത്തിലെ ഫ്‌ളൂറൈഡിന്റെ അമിത സാന്ദ്രതയും കുട്ടികളുടെ പല്ലിന്റെ നിറവ്യത്യാസത്തിന് ഇടയാക്കുന്നു. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പല്ലുകള്‍ക്കും ബാധകമാണ്.
 
Other News in this category

 
 




 
Close Window