Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
135 കിലോ ഉണ്ടായിരുന്ന ശ്രീജ ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയ നടത്തി; ചെലവ് ഒന്നര ലക്ഷം രൂപ.
Reporter
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി നടത്തിയ വണ്ണംകുറയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം. 135 കിലോ ശരീര ഭാരമുണ്ടായിരുന്ന, അടൂര്‍ പഴകുളം ആദിത്യ നിവാസില്‍ സുരേഷിന്റെ ഭാര്യ ശ്രീജയ്ക്കാണ് (39) കഴിഞ്ഞ ദിവസം 'ബാരിയോട്രിക്' ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ആറു ലക്ഷം രൂപയെങ്കിലും ചെലവു വരുന്ന ശസ്ത്രക്രിയ ഒന്നര ലക്ഷം രൂപയ്ക്കാണ് മെഡി. ആശുപത്രിയില്‍ നടത്തിയത്. ആറ് മാസം കഴിഞ്ഞ് വണ്ണം ക്രമേണ കുറഞ്ഞ് സാധാരണ നിലയിലാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജറി വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോ. എസ്.കെ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ എന്നിവര്‍ പറഞ്ഞു.


10 വര്‍ഷം മുന്‍പ് പ്രസവശേഷമാണ് ശ്രീജ വണ്ണം വച്ചു തുടങ്ങിയത്. തുടര്‍ന്ന് പ്രമേഹവും ശ്വാസതടസവും അനുഭവപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൈനംദിന ജോലി പോലും ചെയ്യാന്‍ കഴിയാതെ ശ്രീജ മെഡി. ആശുപത്രിയിലെ ഒ.പിയില്‍ എത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്രീജ സുഖം പ്രാപിച്ച് വരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാവുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാരായ വി.വി. മനോജ്, കെ. അനില്‍കുമാര്‍, വിഷ്ണു, രാം കുമാര്‍, പ്രൊഫ. ലിന്നറ്റ് ജെ.മോറീസ്, നന്നചന്ദ്രന്‍, സജിത്ത്, തോമസ്, സ്റ്റാഫ് നഴ്‌സ് ജസീന എന്നിവരും പങ്കെടുത്തു. ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടര്‍മാരെ ആശുപത്രി സൂപ്രണ്ട് അഭിനന്ദിച്ചു.
 
Other News in this category

 
 




 
Close Window