Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കന്യകാത്വം തെളിയിക്കാന്‍ ചോര പൊടിയുന്ന ഗുളിക ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്: കേരളത്തില്‍ പ്രതിഷേധം
Reporter
ആദ്യ രാത്രിയില്‍ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോണ്‍ വില്പനക്ക് വെച്ചിരിക്കുന്നത്. വ്യാജ രക്തം ഉറപ്പ് തരുന്ന ഈ ഗുളിക ആദ്യ രാത്രിയില്‍ കന്യകാത്വം തെളിയിക്കാന്‍ സഹായിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.'ഐ വിര്‍ജിന്‍ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. 'ഐ വിര്‍ജിന്‍' ആണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇവ ലഭിക്കുക. ഈ ഗുളിക ഉയര്‍ന്ന നിലവാരത്തിലുള്ള രക്തം ഉറപ്പ് നല്‍കുന്നുണ്ടെന്നും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്നും ഇവരുടെ പരസ്യം പറയുന്നു.amazoneസ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ഇത്തരം ക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നത്. ആളുകളുടെ മനോഭാവം മാറാത്തതാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നുത്. അതേസമയം പരസ്യത്തിനെതിരെയും ആമസോണിനെതിരെയും കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.
 
Other News in this category

 
 




 
Close Window