Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഇടയ്ക്കിടെ തലചുറ്റല്‍ ഉണ്ടാകാറുണ്ടോ? സ്‌ട്രോക്കിന്റെ സൂചനയാകാം
Reporter
നാല് തരത്തിലാണ് തലചുറ്റലിനെ പട്ടികപ്പെടുത്താനാവുക. ചുറ്റുമുള്ള എല്ലാം കറങ്ങുന്നതായി അനുഭവപ്പെടുന്ന അവസ്ഥ. 'വെര്‍ട്ടിഗോ' എന്നാണ് ഇതിനെ പറയുക. രണ്ടാമതായി ശരീരത്തിന്റെ 'ബാലന്‍സ്' നഷ്ടപ്പെടുന്ന തരത്തിലുള്ള തലകറക്കം ആണ്. 'ഡിസ് ഇക്വിലിബ്രിയം' എന്നാണ് ഇതിനെ വിളിക്കുന്നത്. മൂന്നാമതായി 'പ്രീസിന്‍കോപ്' അഥവാ ഒറ്റയടിക്ക് ബോധം നഷ്ടപ്പെട്ട് വീഴുന്ന അവസ്ഥ. 'ബ്ലാക്ക് ഔട്ടാ'യിപ്പോയി എന്നെല്ലാം പറയുന്നത് ഈ സാഹചര്യത്തിനെയാണ്. നാലാമതായി 'ലൈറ്റ് ഹെഡ്‌നെസ്'. യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട് പല ചിന്തകളും ഒരുമിച്ച് വരികയും അതിന് പിന്നാലെ തലകറക്കം അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ.

മുകളില്‍ വിശദീകരിച്ച നാല് തരം തലചുറ്റലുകളും വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ആദ്യം സൂചിപ്പിച്ചത് പോലെ ലളിതമായ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടോ, അതല്ലെങ്കില്‍ ഗൗരവമുള്ള അസുഖങ്ങള്‍ കൊണ്ടോ ആകാം ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ തന്നെ കാരണം കണ്ടെത്തി, ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സാരം.

കുട്ടികളിലുണ്ടാകുന്ന തലചുറ്റല്‍ പൊതുവേ മൈഗ്രേയ്‌നോ, കണ്ണിനെ സംബന്ധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ മൂലമോ ആകാം. ചെറുപ്പക്കാരിലാണെങ്കിലും മൈഗ്രേയ്ന്‍ ഉള്ളവരില്‍ ഇങ്ങനെ ഇടയ്ക്കിടെ സംഭവിക്കാം. അല്‍പം കൂടി പ്രായം ചെന്നവരിലാണ് തലചുറ്റല്‍ അത്ര സ്വാഭാവികമായ സംഗതി അല്ലാതാകുന്നത്. സ്‌ട്രോക്ക് പോലുള്ള രൂക്ഷമായ അവസ്ഥകളിലേക്കുള്ള സൂചനയാകാം ഇത്.
 
Other News in this category

 
 




 
Close Window