Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ നിന്ന് നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ്‌സ് ഗവണ്‍മെന്റ് കേരള സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്
Reporter
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിക്രൂട്ട്‌മെന്റ് ചര്‍ച്ചകളുടെ ഭാഗമായി നടത്തിയ ചര്‍ച്ചക്കിടെയാണ് യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് ആരേയും റിക്രൂട്ട് ചെയ്യുന്നില്ലെന്ന് നെതര്‍ലന്‍ഡ് അറിയിച്ചത്. തങ്ങളുടെ ആദ്യ പരിഗണന പ്രദേശവാസികള്‍ക്കും രണ്ടാമത്തെ പരിഗണന യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യത്ത് നിന്നുള്ളവര്‍ക്കുമാണെന്ന് നെതര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. ഡച്ച് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.

ഡച്ച് ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധനയും വച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,00040,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഡച്ച് എംബസിയുമായി ഏകോപിപ്പിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കായി നോര്‍ക്കയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് നെതര്‍ലന്‍ഡ്‌സ് നിലപാട് മാറ്റിയത്.
 
Other News in this category

 
 




 
Close Window