Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കാലദൈര്‍ഘ്യം കൂടുതലുള്ള ഗര്‍ഭ നിരോധന ഗുളിക വികസിപ്പിച്ചു: ഒരു ഗുളിക കഴിച്ചാല്‍ ഒരു മാസം ഇഫക്ട്
Reporter
ഗര്‍ഭ നിരോധനത്തിന് ഈ ഗുളിക മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകുമെന്നാണ് 'സയന്‍സ് ട്രാന്‍സിലേഷണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഓരോ തവണ കഴിക്കുന്നതിന്റെ അതേ അളവിലുളള ഹോര്‍മോണ്‍ തന്നെയാണ് ഇവ പുറത്തുവിടുന്നത്. ഒരു തവണ ഗുളിക കഴിക്കുന്നതിലൂടെ ഒരു മാസം വരെ ഇതിന്റെ ഫലം നിലനില്‍ക്കും. വളരെ പതുക്കെ മാത്രം ഹോര്‍മോണ്‍ മോചിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഈ കണ്ടെത്തലിന് പിന്നില്‍.മൃഗങ്ങളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത് മനുഷ്യരില്‍ പരീക്ഷണം നടത്തിയിട്ടില്ല. മനുഷ്യരില്‍ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ ഗര്‍ഭനിരോധനം എത്രത്തോളം സാദ്ധ്യതയുണ്ടെന്ന് പറയാന്‍ കഴിയൂ.
ഗര്‍ഭ നിരോധനത്തിന് സാധാരണയായി ഉപയോഗിച്ചുവരുന്നമാര്‍ഗമാണ് കോണ്ടവും ഗര്‍ഭനരിധന ഗുളികകളും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതു കൊണ്ട് പലപാര്‍ശ്വഫലങ്ങളും സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. എങ്കിലും പലരും ഇവ ഓരോ ലൈംഗികബന്ധത്തിന് മുമ്പും കഴിക്കുന്നുമുണ്ട് . ഒരു തവണ മുടങ്ങിയാല്‍പോലും ഗര്‍ഭിണിയാകാനുളള സാധ്യതയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമായി മാസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കാവുന്ന പുതിയ ഗര്‍ഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
 
Other News in this category

 
 




 
Close Window