Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
അണപ്പല്ല് വേദനിക്കാറുണ്ടോ? സൈനസൈറ്റിസ് രോഗം തിരിച്ചറിയൂ
Reporter
ആയുര്‍വേദത്തില്‍ 'പീനസം' എന്നാണിതറിയപ്പെടുന്നത്. സൈനസ് അറകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങള്‍ സാധാരണ മൂക്കിലെത്തുകയും അവിടെ നിന്നും പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാല്‍ സ്രവങ്ങള്‍ സൈനസ് അറകളില്‍ കെട്ടിക്കിടക്കുകയും സൈനസൈറ്റിസ് രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം, മേല്‍നിരയിലെ അണപ്പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ, പോട്, ശ്വാസകോശ സംബന്ധമായ ചില രോഗങ്ങള്‍ എന്നിവയൊക്കെ സൈനസൈറ്റിസിന് ഇടയാക്കുന്നു.സൈനസ് സ്ഥിതിചെയ്യുന്ന ഭാഗത്തോട് ചേര്‍ന്നുള്ള വേദന,? മൂക്കടപ്പ്, തൊണ്ടയിലേക്ക് കഫം ഒഴുകിയിറങ്ങുക എന്നിവയാണ് സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍. സൈനസിന്റെ സ്ഥാനങ്ങള്‍ക്കനുസരിച്ച് വേദന മാറിവരാം. ശബ്ദം അടയുന്നതോടൊപ്പം മൂക്കില്‍ ദശയുള്ളവരില്‍ സ്ഥിരം മൂക്കടപ്പും വരും.അണുബാധ തടയുക, സൈനസില്‍നിന്ന് കഫത്തെ പുറത്തുകളയുക, ഇവക്കൊപ്പം പ്രതിരോധ നടപടികള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് ആയുര്‍വേദത്തില്‍ ചികിത്സ നിശ്ചയിക്കുന്നത്. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ചികിത്സ വ്യത്യസ്തമാകും. രോഗാരംഭത്തില്‍ ചികിത്സ തേടുന്നതിലൂടെ രോഗത്തിന്റെ വ്യാപനം തടയാം. സ്വേദനം, നസ്യം എന്നിവയും നല്ല ഫലം തരും. ജീവിതരീതിയില്‍ അനുയോജ്യമായ മാറ്റം വരുത്തുന്നതും ചികിത്സയുടെ ഭാഗമാണ്.
 
Other News in this category

 
 




 
Close Window