Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കോഴി രക്തം കുടിപ്പിച്ച് ആഭിചാരം: കെയര്‍ടേക്കര്‍ക്കു 20 വര്‍ഷം തടവ്
Reporter
ലണ്ടന്‍ : നൈജീരിയയില്‍ നിന്നു രണ്ടു പെണ്‍കുട്ടികളിലെ യുകെയിലേക്കു തട്ടിക്കൊണ്ടു പോയി ആഭിചാര പ്രയോഗം നടത്തിയ ശേഷം വ്യഭിചാരത്തിനു ഉപയോഗിച്ച കേസില്‍ നൈജീരിയന്‍ പൗരനു 20 വര്‍ഷം തടവ്. ആന്റണി ഹരിസണിനെയാണു വൂവിച്ച് ക്രൗണ്‍ കോടതി ശിക്ഷിച്ചത്.

പതിനാലും പതിനാറും വയസ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ നൈജീരിയയിലെ എഡോയില്‍ നിന്നു യുകെയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടികളെ നഗ്നയാക്കി ശരീരത്തില്‍ മുഴുവന്‍ ബ്ലേഡ് ഉപയോഗിച്ചു മുറിവുകള്‍ ഉണ്ടാക്കി. തുടര്‍ന്നു ശവപ്പെട്ടിയില്‍ മണിക്കൂറുകളോളം അടച്ചു. പെണ്‍കുട്ടികളെ രക്തം കുടിപ്പിക്കുകയും കോഴിയുടെ ഹൃദയം തീറ്റിക്കുകയും ചെയ്തു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇവരെ ഭീഷണിപ്പെടുത്തി.

കിഴക്കന്‍ ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. 2003 ഏപ്രിലിലാണ് ഇയാള്‍ യുകെയില്‍ എത്തുന്നത്. 2009 ലാണ് ഇയാള്‍ പെണ്‍കുട്ടികളെ യുകെയില്‍ എത്തിച്ചത്. ആഭിചാര പ്രയോഗങ്ങള്‍ക്കു ശേഷം പെണ്‍കുട്ടികളെ സ്‌പെയ്‌നിലേക്കും ഗ്രീസിലേക്കും കൊണ്ടു പോയി വ്യഭിചാരത്തിന് ഉപയോഗിച്ചു. രണ്ടു പെണ്‍കുട്ടികളെയും കുടുംബങ്ങള്‍ വില്‍ക്കുകയായിരുന്നു. 2004 ഓഗസ്റ്റില്‍ ഇയാള്‍ ന്യൂഹാം കൗണ്‍സിലില്‍ കെയര്‍ടേക്കറായി ജോലി നോക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window