Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഉറക്കം ഇല്ലാതെ ജോലി ചെയ്യുന്നവര്‍ കിടപ്പറയില്‍ പരാജയപ്പെടുന്നു
Reporter
നല്ല ഉറക്കവും ലൈംഗിക സംതൃപ്തിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് 'ദ നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റി'യുടെ പഠനത്തില്‍ പറയുന്നത്. സ്ലീപ് ഡിസോഡറുളള ഉള്ള സ്ത്രീകളുടെ സെക്‌സ് ലൈഫ് നിരാശാജനകമാണ് എന്നാണ് ഇവര്‍ പറയുന്നത്.

'sleepsex' or 'sexsomnia' പോലെയുള്ള അവസ്ഥകള്‍ക്ക് വരെ ഇത് കാരണമായേക്കാം എന്നും ഈ പഠനം പറയുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ പലര്‍ക്കും ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്. ജോലിയിലെ സമ്മര്‍ദ്ദവും അമിതമായ ഫോണ്‍ ഉപയോഗവും ഒക്കെ ഇതിന് കാരണമാണ്. ലൈംഗിക ജീവിതം നല്ലതാകാന്‍ സഹായിക്കുന്ന പല ഘടകങ്ങളുണ്ട്. നല്ല ഭക്ഷണം, വ്യായാമം, നല്ല ഉറക്കം എന്നിവയാണ് അതില്‍ പ്രധാനം.ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ പറയുന്നതും മോശം സെക്‌സ് ലൈഫ് ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപെട്ട കാരണം ഉറക്കകുറവ് ആണെന്നാണ്. ഈ പഠനത്തില്‍ പങ്കെടുത്ത 171 സ്ത്രീകള്‍ പറയുന്നത് നല്ലയുറക്കം ലൈംഗികതാത്പര്യം കൂടുതല്‍ തോന്നാനും സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കുന്നുണ്ട് എന്നാണ്.ഓരോ മണിക്കൂര്‍ കൂടുതല്‍ ഉറങ്ങുന്നത് ഒരാളുടെ സെക്‌സ് ലൈഫ് 14 % മികച്ചതാകും എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍ മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനം പറയുന്നത്. ലൈംഗിക താത്പര്യം പെട്ടെന്ന് കുറയുന്നതായി തോന്നിയാല്‍ ഉറക്കത്തിന്റെ സമയം ഒന്ന് നീട്ടുന്നത് നല്ലതാണെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു.
മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധത്തിനും പ്രാധാന്യമുണ്ട്. എന്നാല്‍ നല്ല സെക്‌സ് ജീവിതത്തിന് വേണ്ടത് നല്ല ഉറക്കമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങളില്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window