Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
രാത്രി ഭക്ഷണം ഒഴിവാക്കി ഡയറ്റ് എടുക്കുന്നവര്‍ വാര്‍ധക്യത്തിനു മുന്‍പേ രോഗങ്ങള്‍ ക്ഷണിക്കുന്നു
Reporter
പോഷകസമ്പന്നമായ അത്താഴം ഒരാളുടെ ആരോഗ്യത്തില്‍ പ്രധാനപങ്കു വഹിക്കുന്നുണ്ട്. കാരണം ദീര്‍ഘനേരം ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതാണ് ഡിന്നര്‍ ഒഴിവാക്കരുത് എന്ന് പറയുന്നതിനു കാരണം. അത്താഴം കഴിക്കാതെ കിടന്നാല്‍ രാവിലെ ഉണരുമ്പോള്‍ ആരോഗ്യക്കുറവും ക്ഷീണവും തലകറക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അത്താഴം പൂര്‍ണമായി ഒഴിവാക്കുന്നത് അസിഡിറ്റി, മലബന്ധം , നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കും. ഒപ്പം ഉറക്കവും നഷ്ടപ്പെടുത്തും. പോഷകസമ്പന്നമായ അത്താഴം എന്നു പറയുമ്പോള്‍ അതില്‍ ഒരിക്കലും ഫ്രൈ ചെയ്തതും കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയതുമായ ആഹാരം ഉള്‍പ്പെടുത്താതെ നോക്കണം.

വണ്ണം കുറയ്ക്കാന്‍ അത്താഴം ഒഴിവാക്കാറുണ്ടോ? എങ്കില്‍ ഇനിയതു വേണ്ട. അത്താഴം ഒഴിവാക്കിയാല്‍ വണ്ണം കുറയുമെന്നു പറയുന്നതില്‍ കാര്യമില്ലെന്നാണ് പ്രശസ്ത ന്യൂട്രിഷനിസ്റ്റ് രുപാലി ദത്ത പറയുന്നത്.

10 - 12 മണിക്കൂര്‍ നേരമാണ് നമ്മള്‍ ഉറങ്ങുന്നതെങ്കില്‍ അതിനു മുമ്പായി അത്താഴം ഒഴിവാക്കുന്നത് ഒട്ടും നന്നല്ലെന്ന് അവര്‍ പറയുന്നു. പകരം അത്താഴം ഏറ്റവും കുറഞ്ഞ അളവില്‍ പോഷകസമ്പന്നമായി കഴിക്കുകയാണു വേണ്ടത്.
 
Other News in this category

 
 




 
Close Window