Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
മനസ്സിന് ഇണങ്ങിയ കാര്‍ വാങ്ങുന്നതോടെ ലൈംഗിക താല്‍പ്പര്യം വര്‍ധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍
Reporter
മെക്‌സിക്കോയിലെ കോളിമോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാര്‍ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിമ്പലാണ്. അതോടെ സ്ത്രീകള്‍ ഇവരില്‍ കൂടുതല്‍ താത്പര്യം കാണിക്കുമെന്നും ഇത് ലൈംഗിക താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നുമാണ് പറയുന്നത്.ജീവിതത്തിന്റെ തുടക്കകാലത്തുതന്നെ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നവരിലാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. കാര്‍, വീട് പോലുള്ളവ സ്വന്തമായി ഉള്ളവരോടാണ് കൂടുതല്‍ സ്ത്രീകളും താത്പര്യം കാണിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.. സെക്ഷ്വാലിറ്റി റിസര്‍ച്ച് ആന്‍ഡ് സോഷ്യല്‍ പോളിസി മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 17നും 24 നും ഇടയില്‍ പ്രായമുള്ള 809 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. കാര്‍ സ്വന്തമായി ഉള്ളവര്‍ക്ക് ലൈംഗിക താത്പര്യവും ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തി. കൂടാതെ ഇവര്‍ക്ക് കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെന്നും കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ കാറില്‍ പൊതുസ്ഥലത്ത് ഇരുന്നുപോലും ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലാണ് ഏര്‍പ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window