Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രക്‌സിറ്റിന് ശേഷം പുത്തന്‍ ഇമിഗ്രേഷന്‍ നയം ഓസ്‌ടേലിയന്‍ സ്‌റ്റൈല്‍: തെരേസാ മേ ചട്ടംകെട്ടിയ 30,000 പൗണ്ട് വരുമാന പരിധി മാറും
Reporter
പുത്തന്‍ ഇമിഗ്രേഷന്‍ സിസ്റ്റം അടുത്ത വര്‍ഷം ജനുവരി മുതല്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കും. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുന്ന യുകെയില്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ ഇമിഗ്രേഷന്‍ സിസ്റ്റം അവതരിപ്പിക്കാനാണ് ബോറിസ് ജോണ്‍സന്റെ പദ്ധതി. അതുകൊണ്ടു തന്നെ 30,000 പൗണ്ട് വരുമാന പരിധി നിശ്ചയിക്കാനുള്ള നീക്കങ്ങളില്‍ നിന്നും പിന്‍മാറിയേക്കുമെന്നു ഡൗണിംഗ് സ്ട്രീറ്റ് സൂചന നല്‍കി. ബ്രിട്ടനില്‍ ജോലി ചെയ്യാനെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ചുരുങ്ങിയത് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയായിരുന്നു തെരേസ മേ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ബോറിസ് ജോണ്‍സണ് താല്‍പര്യമില്ല. ഇതുമൂലം സ്‌കില്‍ഡ് ജോലിക്കാരുടെ വരവ് തടസ്സപ്പെടുമെന്ന ആശങ്കയാണ് കാരണം.


ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് അധിഷ്ടിത ഇമിഗ്രേഷന്‍ സിസ്റ്റം അവതരിപ്പിക്കാനാണ് ബോറിസ് ജോണ്‍സന്റെ പദ്ധതി. ഇതുമായി ചേര്‍ന്ന് പോകാത്തത് മൂലമാണ് കുടിയേറ്റക്കാര്‍ക്ക് വരുമാന പരിധി നിശ്ചയിക്കാനുള്ള നീക്കം ഒഴിവാക്കുന്നത്. വരുമാനം നോക്കാതെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ആളുകളുടെ യോഗ്യതയാണ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റം അനുഗ്രഹമാകും.


ക്യാബിനറ്റ് യോഗത്തില്‍ തന്റെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ബോറിസ് ജോണ്‍സണ്‍ വിശദീകരിക്കും. പുതിയ രീതിയില്‍ അണ്‍സ്‌കില്‍ഡ് ഇമിഗ്രേഷന്‍ കുറയ്ക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കുന്നത്. ഇതുവഴി യുകെയിലേക്ക് എത്തുന്ന ആകെയുള്ള ആളുകളുടെ എണ്ണത്തിലും വെട്ടിക്കുറവ് വരുത്തും.
 
Other News in this category

 
 




 
Close Window