Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
മഴ മാറി വെയില്‍ കടുത്താല്‍ മുടി കൊഴിയും, ചര്‍മം വരണ്ടുണങ്ങും: പപ്പായ ഉപയോഗിച്ച് പരിഹാരം
Reporter
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ – 'എ' പപ്പായയില്‍ ധാരാളമുണ്ട്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. പപ്പായയിലെ ആന്‍ഡിഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്.
പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും. കുരു നീക്കിയ പഴുത്ത പപ്പായ കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് മുഖക്കുരു മാറ്റാന്‍ സഹായിക്കും. സോഡിയത്തിന്റെ അളവ് പപ്പായയില്‍ കുറവായതിനാല്‍ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും പപ്പായ സഹായിക്കും. മുടി കൊഴിച്ചില്‍ തടയാനും പപ്പായ നല്ലതാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും പപ്പായ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും. താരന്‍ പോകാന്‍ പപ്പായ മാസ്‌ക് നല്ലതാണ്. കുരു നീക്കം ചെയ്ത പഴുത്ത പപ്പായയും കട്ടത്തൈരും യോജിപ്പിച്ച് പപ്പായമാസ്‌ക് തയ്യാറാക്കാം. ഇത് നനഞ്ഞ മുടിയില്‍ അരമണിക്കൂര്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകി കളയുക.
വേനല്‍ക്കാലത്ത് പപ്പായ കഴിക്കുകയും ജ്യൂസായി കുടിക്കുന്നതും മുഖത്ത് ഇടുന്നതും നല്ലതാണ്. മുഖത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം.


പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.ചര്‍മ്മം തിളങ്ങാന്‍ പപ്പായ നല്ലതാണ്. ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്.
 
Other News in this category

 
 




 
Close Window