Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ - പണ്ട് മലേറിയയെ പ്രതിരോധിച്ച മരുന്ന്: ഇപ്പോള്‍ അമേരിക്ക വാങ്ങിക്കൂട്ടുന്നു
Reporter
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോട് മലേറിയ പ്രതിരോധ ഗുളിക ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ മരണം വിതച്ച മലേറിയയെ പിടിച്ചു കെട്ടിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ടാബ് ലെറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഇന്ത്യ നിയമം മൂലം കയറ്റുമതി നിരോധിച്ച മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. കയറ്റുമതി വിലക്കില്‍ ഇളവ് പ്രഖ്യാപിക്കണമെന്നാണ് നരേന്ദ്രമോദിയെ ഫോണ്‍ വിളിച്ച് ട്രംപ് അഭ്യര്‍ഥിച്ചത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിച്ച് അമേരിക്കന്‍ ഡ്രഗ്‌സ് ആന്‍ഡ് കെമിക്കല്‍സ് ഫാക്ടറി കൊവിഡ് 19 വൈറസ് പ്രതിരോധ മരുന്ന് തയാറാക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈന ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ അതോടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സംയുക്തങ്ങളെ കുറിച്ചു ചര്‍ച്ച തുടങ്ങി. ശരീരത്തിനകത്തുള്ള കോശങ്ങളുടെ പ്രതിപ്രവര്‍ത്തനം മൂലം പ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന രോഗാവസ്ഥയ്ക്കുള്ള മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍.
അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും നിയമകാര്യ സമിതി അംഗവുമായ കാരന്‍ വിറ്റ്‌സെറ്റാണ് കൊവിഡ് 19 പ്രതിരോധത്തിന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമെന്ന് ആദ്യം സൂചന നല്‍കിയത്. 'മാര്‍ച്ച് ആദ്യവാരം രോഗലക്ഷണം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഡോക്ടര്‍ കുറിച്ചു നല്‍കിയത് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആയിരുന്നു. ഭര്‍ത്താവിനും സമാനമായ രോഗലക്ഷണങ്ങളുണ്ടായി. രണ്ടു പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നു തുടര്‍ന്നു. രോഗം ഭേദമായി. ' അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കാരന്‍ വിറ്റ്‌സെറ്റ് പറഞ്ഞു.
മലേറിയ പ്രതിരോധത്തിന് വിജയകരമായി പ്രവര്‍ത്തിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൂടുതലായി എത്തിച്ചാല്‍ അമേരിക്കയില്‍ കൊവിഡ് 19 മരണ നിരക്ക് കുറയ്ക്കാമെന്ന് വിറ്റ്‌സെറ്റ് പറയുന്നു. കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ പതിനായിരം കടന്നു. ലക്ഷത്തിലേറെ ആളുകള്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്.
വിറ്റ്‌സെറ്റിന്റെ അഭിമുഖം വൈറലായതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോണള്‍ഡ് ട്രംപ് നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ടത്. തൊട്ടു പുറകെ അമേരിക്കയില്‍ ഈ മരുന്നിനു ക്ഷാമം അനുഭവപ്പെട്ടു. സന്ധിവേദന ഉള്‍പ്പെടെ രോഗങ്ങള്‍ക്ക് സ്ഥിരമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നു കഴിക്കുന്നവര്‍ ബുദ്ധിമുട്ടിലായി. വാര്‍ത്തകള്‍ പരക്കുന്നതിനിടെ, ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയിലും വില്‍പ്പനയിലും ഇന്ത്യ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊതുകു പരത്തുന്ന രോഗങ്ങള്‍ക്കു പ്രതിരോധ മരുന്നായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നേരത്തേ പ്രഖ്യാപിച്ച മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. മലേറിയയെ വിജയകരമായി തോല്‍പിച്ച പ്രതിരോധ മരുന്ന്. ആന്‍ഡി ബയോട്ടിക് മരുന്നുകള്‍ പരാജയപ്പെട്ട അവസ്ഥയില്‍ ഓട്ടൊ - ഇമ്യൂണിറ്റി രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിജയകരമായി. പ്രായം, ആരോഗ്യാവസ്ഥ, മറ്റു രോഗങ്ങള്‍, മരുന്നിനോടുള്ള പ്രതികരണം എന്നിവ നോക്കി മാത്രമേ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുകയുള്ളൂ.
 
Other News in this category

 
 




 
Close Window