Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണ പ്രതിരോധത്തിന് ശരീരത്തില്‍ അണു നാശിനി തെളിക്കുന്നത് ശാസ്ത്രീയമല്ല: രോഗങ്ങള്‍ വരാന്‍ ഇടയാകും
Reporter
കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

സോഡിയം ഹൈപോ ക്ലോറൈറ്റ് പല സ്ഥലങ്ങളിലും അണുനശീകരണിയായി മനുഷ്യരുടെ മുകളില്‍ തളിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഈ രീതി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മേധാവികളും അവലംബിച്ച വരുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയത്.

'വ്യക്തികളുടെയോ കൂട്ടമാളുകളുടെയോ ദേഹത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിര്‍ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാല്‍ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കാറ്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകും', ആരോഗ്യ മന്ത്രാലയം പറയുന്നു.

കോവിഡ് രോഗബാധിതരോ ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ പതിവായി തൊടുന്ന പ്രദേശങ്ങള്‍ / ഉപരിതലങ്ങള്‍ മാത്രം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമാണ് രാസ അണുനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നത്. മാത്രവുമല്ല ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് അണുനാശിനി പ്രയോഗിക്കാനാണ് നിര്‍ദേശമുള്ളതും.

ഇവയിലടങ്ങിയിരിക്കുന്ന ക്ലോറിന്‍ കണ്ണിന് പ്രശ്‌നങ്ങളുണ്ടാക്കും. വയറിനും കേടാണ്. ചര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയ്ക്കും കാരണമാകും. സോഡിയം ഹൈപോക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തും.
 
Other News in this category

 
 




 
Close Window