Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 80 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല
Reporter
ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച 80% ആളുകള്‍ക്കും രോഗ ലക്ഷണമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്. വൈറസ് പിടിപെട്ടതിന്റെ ലക്ഷണങ്ങള്‍ കാട്ടാത്തവരാണ് നല്ലൊരു ശതമാനം രോഗികളുമെന്നു വ്യക്തമാക്കിയ ഐസിഎംആര്‍ ഹെഡ് സയിന്റിസ്റ്റ് രാമന്‍ ആര്‍. ഗംഗാഖേദ്ക്കര്‍, ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.

ഇപ്പോഴത്തെ പരിശോധനാ രീതിയില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴത്തെ രീതിയല്ലാതെ മറ്റെന്താണു വഴിയെന്നായിരുന്നു പ്രതികരണം. സമ്പര്‍ക്ക വഴികള്‍ കണ്ടുപിടിക്കുകയെന്നതല്ലാതെ മറ്റു വഴികളില്ല. പകര്‍ച്ചവ്യാധിയുണ്ടായ ഹോട്‌സ്‌പോട്ടുകളില്‍ രോഗലക്ഷണമുള്ളവരെയും രോഗിയുമായി ഇടപഴകിയ രോഗലക്ഷണില്ലാത്തവരെയും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൂട്ടത്തോടെ കോവിഡ് ബാധിച്ചതു ദൗര്‍ഭാഗ്യകരമായെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. മാസ്‌ക് ഉറപ്പാക്കണം. മറ്റു സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണം. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ വരുന്ന മാധ്യമപ്രവര്‍ത്തകരും സ്രവ പരിശോധനയ്ക്കു വിധേയരാകണമെന്ന് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window