Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ കൊറോണ വൈറസ് സമൂഹവ്യാപനം സംഭവിച്ചിട്ടില്ല: ഭീഷണി നിലനില്‍ക്കുന്നുണ്ട് : മുഖ്യമന്ത്രി
Reporter
കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം ഇതുവരെയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് അനുമാനിക്കാവുന്നത്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതു തടയാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.

മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ യാത്രകള്‍ക്കായി ജില്ല കടക്കുന്നതിന് പൊലീസ് ആസ്ഥാനത്തുനിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫിസുകളില്‍നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം. കളിയിക്കാവിളയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടറെയും അവരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച ഡോക്ടറായ ഭര്‍ത്താവിനെയും ക്വാറന്റീന്‍ ചെയ്തു. രണ്ടു പേര്‍ക്കുമെതിരെ കേസെടുത്തു.

വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിര്‍ത്തിയിലൂടെ കര്‍ണാടകയില്‍ പ്രവേശിച്ച സംഭവത്തില്‍ വൈത്തിരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
 
Other News in this category

 
 




 
Close Window