Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ആരോഗ്യം
  Add your Comment comment
വൈറ്റമിന്‍ D അഥവാ സൂര്യപ്രകാശം ഏല്‍ക്കാത്ത പ്രദേശങ്ങളില്‍ കൊറോണയുടെ ആഘാതം വര്‍ധിക്കുമെന്നു പഠന റിപ്പോര്‍ട്ട്
Reporter
തണുപ്പേറിയ യൂറോപ്പിലും മറ്റും കൊറോണ കാരണം കൂടാനിടയാക്കിയത് വൈറ്റമിന്‍ ഡിയുടെ കുറവ് കൊണ്ടും ആവാമെന്ന് പഠന റിപ്പോര്‍ട്ട്. വൈറ്റമിന്‍ ഡിയുടെ അഭാവം ഉള്ളവരിലാണ് കൊറോണ ബാധ മൂലമുള്ള മരണം കൂടുതല്‍ ഉണ്ടാകുന്നതെന്ന് പ്രാഥമിക പഠനങ്ങള്‍ പറയുന്നു .20 യൂറോപ്യന്‍ രാജ്യങ്ങളിലുടനീളമുള്ള വൈറ്റമിന്‍ ഡിയുടെ ശരാശരി അളവും കോവിഡ് അണുബാധ നിരക്കും മരണനിരക്കും താരതമ്യപ്പെടുത്തിയാണ് ഇത്.

ഈ പഠനങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ എല്ലാവരും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ക്വീന്‍ എലിസബത്ത് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹോസ്പിറ്റലും മറ്റും രോഗബാധ തടയുന്നതിനായി വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പില്‍നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ഉള്ള ആളുകളുടെ വൈറ്റമിന്‍ ഡി ലെവലുകള്‍ ആണ് ഈ പഠനങ്ങള്‍ക്കായി എടുത്തിരിക്കുന്നത്.

വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിച്ച മുതിര്‍ന്നവര്‍ക്ക് നെഞ്ചിലെ അണുബാധയില്‍ 50 ശതമാനം കുറവുണ്ടായതായി ഡബ്ലിനിലെ ട്രിനിറ്റി കോളേജ് അടുത്തിടെ നടത്തിയ പഠനത്തെക്കുറിച്ചു ഗ്രാനഡ സര്‍വകലാശാലയില്‍ നിന്ന് പത്ത് ആഴ്ചത്തെ ട്രയല്‍ നടക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window