Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ലോക്ഡൗണില്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാന്‍ അഞ്ച് കുറുക്കു വഴികള്‍
Reporter
വീട്ടിനുള്ളില്‍ കഴിയുന്നവരുടെ അമിത ഭക്ഷണം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യത. പ്രശ്‌നം പരിഹരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാം.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങള്‍, ജങ്ക് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. വെളിച്ചെണ്ണ, നെയ്യില്‍ പാകം ചെയ്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.

മാസസിക സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും.

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക. യോ?ഗ ശീലമാക്കുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഏറെ ?ഗുണം ചെയ്യും.

പുകവലിക്കുന്നതിലൂടെ ഹൃദ്രോ?ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുമ്പ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window