Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഗ്രീന്‍ ടീ കുടിക്കൂ; ആരോഗ്യം സംരക്ഷിക്കൂ: കൊറോണയ്ക്കിടെ ചൈനയില്‍ നിന്ന് ഒരു ഗവേഷകന്റെ ഉപദേശം
Reporter
'' ഗ്രീന്‍ ടീ കുടിച്ചവരില്‍ ശരീരഭാരവും ബോഡി മാസ് ഇന്‍ഡക്‌സ്(ബി.എം.ഐ). ഗണ്യമായി മാറിയിട്ടുണ്ടെന്ന് ഞങ്ങളുടെ പഠനത്തില്‍ തെളിഞ്ഞു. 12 ആഴ്ചയോളം ?ഗ്രീന്‍ ടീ കുടിച്ചവരിലാണ് മാറ്റം കാണാനായത്. '' - ചൈനയിലെ ജിനാന്‍ മുനിസിപ്പല്‍ ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. ജിങ് വെയ് പറയുന്നു''.

പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല, അല്‍ഷിമേഴ്‌സ്, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീന്‍ ടീയ്ക്ക് കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

'' അമിതവണ്ണത്തിനെതിരെ പോരാടാന്‍ ഗ്രീന്‍ ടീ സഹായിച്ചേക്കാമെന്ന് പാരമ്പര്യ ചൈനീസ് വൈദ്യചികിത്സ നല്‍കുന്ന ഡോ. ജിങ് വെയ് പറയുന്നു''. ?ഗ്രീന്‍ടീയില്‍ ധാരാളം 'പോളിഫിനോള്‍' ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. പോളിഫിനോളുകള്‍ക്ക് ക്യാന്‍സറിനെ തടയാനുള്ള കഴിവുണ്ട്. അതൊടൊപ്പം, ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാകുകയും നല്ല കൊസ്‌ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും.
ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പോഷകമൂല്യം ഏറെയുള്ള ഗ്രീന്‍ ടീ ആരോഗ്യ സമ്പുഷ്ടമായ പാനീയം ആണെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്.
 
Other News in this category

 
 




 
Close Window