Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണ പ്രതിരോധ വാക്‌സിന്‍ കണ്ടെത്താന്‍ ഇന്ത്യ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഭാരത്, ബയോടെക്ക് സംയുക്ത ശ്രമം
Reporter
കൊറോണ വൈറസിന് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായുള്ള 'ആഗോള മല്‍സരത്തില്‍' ഇന്ത്യ ഔദ്യോഗികമായി പ്രവേശിച്ചു, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കുമായി ചേര്‍ന്ന് പുതിയ വൈറസ് മൂലമുണ്ടാകുന്ന രോഗം കോവിഡ് 19 നായി 'പൂര്‍ണമായും തദ്ദേശീയ വാക്‌സിന്‍' വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുക.

പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പുതിയ കൊറോണ വൈറസിന്റെ ഒരു സ്റ്റ്‌റേന്‍ (tsrain) വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഈ സ്റ്റ്‌റേന്‍ ഭാരത് ബയോടെക്കിലേക്ക് മാറ്റിയെന്നും സര്‍ക്കാര്‍ നടത്തുന്ന ബയോമെഡിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ ഐസിഎംആര്‍ പറഞ്ഞു.

ഐസിഎംആറും ഭാരത് ബയോടെക്കും പുനെ ലാബില്‍ വേര്‍തിരിച്ച വൈറസ് സ്റ്റ്‌റേന്‍ അടിസ്ഥാനമാക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് പിന്തുണ നല്‍കികൊണ്ട് ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും.

മൃഗങ്ങളിലും മനുഷ്യരിലുമുള്ള പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ വാക്‌സിന്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ 'ഫാസ്റ്റ് ട്രാക്ക്' അനുമതി തേടുമെന്നും ഐസിഎംആര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window