Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ജോലിക്ക് യോഗ്യത 70 പോയിന്റ്: 25,600 പൗണ്ടിന് മുകളില്‍ ശമ്പളം വേണം
Reporter

ഓസ്‌ട്രേലിയന്‍ മോഡല്‍ പോയിന്റ് സിസ്റ്റം യുകെയില്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. ഇമിഗ്രേഷന്‍ & സോഷ്യല്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ബില്‍ കോമണ്‍സില്‍ അവതരിപ്പിച്ചു. ലേബര്‍ വാദം മറികടന്ന് ബില്ലിന് തിങ്കളാഴ്ച രാത്രി കോമണ്‍സ് അനുമതി ലഭിച്ചു. കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ചുരുങ്ങിയത് 70 പോയിന്റ് വേണം. ഇംഗ്ലീഷ് സംസാരിക്കുന്നതിന് പുറമെ ജോലി 25,600 പൗണ്ടിന് മുകളില്‍ ശമ്പളം ലഭിക്കുന്നതും, ഉയര്‍ന്ന സ്‌കില്‍ ആവശ്യമുള്ളതുമെല്ലാം പരിഗണിച്ചാണ് പോയിന്റ് കിട്ടുക. ഇയുവിന് പുറത്ത് നിന്ന് പ്രതിവര്‍ഷം 30,000 സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ യുകെയില്‍ എത്തും. നഴ്‌സിംഗ്, ടീച്ചിംഗ് തുടങ്ങിയ ജോലികള്‍ക്കായാണ് ഇത്. ഇവരുടെ 20,000ഓളം വരുന്ന കുടുംബാംഗങ്ങളും യുകെയിലേക്ക് പ്രവേശിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഇതിന് പുറമെ 25,000 വിദ്യാര്‍ത്ഥികളും യുകെയിലെത്തും. 252 നെതിരെ 351 വോട്ടുകള്‍ക്ക് ആണ് പാസായത്. 80 എംപിമാരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് അനുകൂലമായി 99 വോട്ടുകള്‍ ലഭിച്ചു. ബില്‍ സൂക്ഷ്മ പരിശോധനയ്ക്കു വിട്ടിരിക്കുകയാണ്. ടോറി പാര്‍ട്ടി അധികാരത്തിലെത്തിയ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇതാദ്യമായി ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് നേട്ടമാകുമോ എന്നാണ് ഇനി അറിയാനുള്ളത് . ഇയുവിന് പുറത്ത് നിന്നും ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് ഹോം ഓഫീസ് സ്ഥിരീകരിച്ചത്.

 
Other News in this category

 
 




 
Close Window