Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
വൈറസ് ബാധിച്ച യുവതി ചികിത്സയ്ക്കായി ആശുപത്രിയില്‍ വന്നു: കൊല്ലം നഗരത്തിലെ ആശുപത്രി പൂര്‍ണമായും അടച്ചു
Reporter
കൊല്ലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചു. കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.

യുവതിയുടെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍ ഇവര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയ കല്ലുവാതുക്കല്‍ സ്വദേശി ആയതുകൊണ്ടാണ് ഇവര്‍ക്ക് ആദ്യം കൊവിഡ് പരിശോധന നടത്തിയത്. ഇവരുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിങ് ജോലി ചെയ്യുകയാണ്. ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ ഇഎസ്‌ഐ ആശുപത്രിയിലാകും രോ?ഗികള്‍ക്ക് ചികിത്സകള്‍ നല്‍കുക.
 
Other News in this category

 
 




 
Close Window