Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
പാലക്കാട് ഒരാള്‍ വൈറസ് ബാധിച്ചു മരിച്ചു: അന്തരിച്ചത് ചെന്നൈയില്‍ നിന്നു വന്ന മീനാക്ഷി
Reporter
കേരളത്തില്‍ വീണ്ടും കോവിഡ് 19 രോഗബാധ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ നിന്നെത്തി ചികിത്സയിലായിരുന്ന പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ഇവര്‍ക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മെയ് 25നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്നും പാലക്കാട് എത്തിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മെയ് 28ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം അയച്ച സാംപിള്‍ ആണ് കൊവിഡ് പൊസീറ്റീവായത്. മീനാക്ഷി അമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ പതിനൊന്നായി.
 
Other News in this category

 
 




 
Close Window