Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ ഇന്ന് വൈറസ് ബാധിച്ച് 3 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി: പത്രസമ്മേളനത്തില്‍ പ്രഖ്യാപനം
Reporter
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാവിലെ മരിച്ച പാലക്കാട് സ്വദേശിയെ കൂടാതെ രണ്ട് മരണങ്ങള്‍ കൂടി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന്റെ മരണം രാവിലെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 14 ആയി. മൂന്ന് പേരുടെയും മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുന്നു.


അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യര്‍ എന്നിവരും കൊവിഡ് ബാധ മൂലമാണ് മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് പേര്‍ക്കും കൊവിഡ് ഉണ്ടായിരുന്നതായി പരിശോധനയില്‍ ഉറപ്പിച്ചിട്ടുണ്ട്. ഷബ്‌നാസ് രക്താര്‍ബുദ ചികിത്സയിലായിരുന്നു ഇന്നലെയാണ് മരിച്ചതെങ്കിലും കൊവിഡ് പരിശോധന ഫലം ഇന്നാണ് വരുന്നത്.
 
Other News in this category

 
 




 
Close Window