Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
ആരോഗ്യം
  Add your Comment comment
പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ മരിച്ച നിലയില്‍: മരിച്ചത് തമിഴ്‌നാട് സ്വദേശി
Reporter
അടൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി യേശുരാജ് (53) ആണ് മരിച്ചത്. അടൂര്‍ വയലയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്.

കൊവിഡ് നിരീക്ഷണത്തിലിരുന്ന കൈക്കുഞ്ഞ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നെത്തിയ പാലക്കാട് ചാത്തല്ലൂര്‍ സ്വദേശികളുടെ 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ശ്വസതടസം നേരിട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കൊവിഡ് ലക്ഷണമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫുട്‌ബോള്‍ താരം കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസുകാരനായ മുന്‍ മോഹന്‍ ബഗാന്‍ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്. കഴിഞ്ഞ 21 ന് മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്.
 
Other News in this category

 
 




 
Close Window