Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഡെങ്കിപ്പനി, വൈറല്‍ പനി, ചിക്കന്‍ ഗുനിയ: മഴക്കാല രോഗങ്ങള്‍: കൊറോണ തിരിച്ചറിയാന്‍ പോലും പറ്റില്ല: സ്വയം ജാഗ്രത
Reporter
കാലാവസ്ഥ മൊത്തം മാറി. മഴക്കാല, ജലജന്യ രോഗങ്ങള്‍ ഉണ്ടാകും. സ്വയം ജാഗ്രത ഇല്ലെങ്കില്‍ കേരളം രോഗികളുടെ നാടായി മാറും. ഇതിനിടെ മുംബൈയില്‍ ചിലയിടത്ത് വൈറല്‍ ഫീവര്‍ സ്ഥിരീകരിച്ചു. കോവിഡ് - 19 പോസിറ്റീവായ 3 പേര്‍ക്ക് ഡെങ്കി രോഗവും ബാധിച്ചെന്നതാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇരു രോഗത്തെയും വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുക ബുദ്ധിമുട്ടാണെന്നും 'ക്ലിനിക്കല്‍, ലാബ് ലക്ഷണങ്ങളില്‍ സമാനത' കാണിക്കുന്നുണ്ടെന്നും പറയുന്നു.
ഈ മൂന്നുപേര്‍ക്കും കോവിഡ് 19 രോഗത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമായിരുന്നതെന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. പ്രതിത് സംദാനി പറഞ്ഞു. ഇതില്‍ 82 വയസ്സുകാരന് ന്യുമോണിയയുണ്ട്. ഡെങ്കി രോഗമാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ഡെങ്കി ലക്ഷണങ്ങളില്ലതാനും. എന്നാല്‍ ആര്‍ടി പിസിആര്‍ പരിശോധനയിലും സിടി സ്‌കാനിലും കോവിഡ്–19 രോഗമുണ്ടെന്നു തെളിഞ്ഞിരുന്നു. മറ്റു രണ്ട് രോഗികള്‍ക്കും പ്ലേറ്റ്‌ലറ്റുകള്‍ കുറയുക പോലുള്ള ഡെങ്കിയുടെ യാതൊരു ലക്ഷണവും ഇല്ല.

രണ്ടു വൈറല്‍ രോഗങ്ങള്‍ തമ്മില്‍ രക്തത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസം കാരണമായിരിക്കാം ഇതു സംഭവിക്കുന്നത്. എന്നാല്‍ പനിയും തലവേദനയും പോലുള്ള ചെറിയ ലക്ഷണങ്ങളല്ലാതെ ഈ രണ്ടു രോഗത്തെയും വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടാണ്.
 
Other News in this category

 
 




 
Close Window