Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
ആരോഗ്യം
  Add your Comment comment
ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ഹോട്‌സ്‌പോട്ടുകളില്‍ വൈറസ് ബാധയില്‍ 30 ശതമാനം വര്‍ധനവെന്ന് കേന്ദ്രം
Reporter
നഗര ഹോട്ട്‌സ്‌പോട്ടുകളിലെയും കണ്ടെയ്ന്‍മെന്റ് സോണുകളിലെയും പരമാവധി 30 ശതമാനം ആളുകള്‍ അവരറിയാതെ കൊറോണ വൈറസ് ബാധിക്കുകയും രോഗത്തില്‍ നിന്നും മുക്തി നേടിയതായും പൊതുജനങ്ങളില്‍ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നു. മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ 60 ജില്ലകളിലും രാജ്യത്തെ 6 നഗര ഹോട്ട്‌സ്‌പോട്ടുകളിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ സെറോ സര്‍വേ നടത്തി.

കൊറോണ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യത്തിനായി ബ്ലഡ് സെറം പരിശോധിക്കുന്ന സെറോ സര്‍വേ – 10 ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പെടെ 83 ജില്ലകളില്‍ നടത്തി. ഓരോ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നും 500 സാമ്പിളുകളും ഓരോ ഹോട്ട്‌സ്‌പോട്ട് ഇതര ജില്ലകളില്‍ നിന്നും 400 സാമ്പിളുകളും ശാസ്ത്രജ്ഞര്‍ എടുത്തു. ആന്റിബോഡികള്‍ക്കായി എലിസ പരിശോധനയിലൂടെ 30,000 ത്തോളം സാമ്പിളുകള്‍ പരീക്ഷിച്ചു.

ജനസംഖ്യയുടെ 30 ശതമാനത്തില്‍ ഏറ്റവും കൂടുതല്‍ വൈറസ് ആന്റിബോഡികള്‍, മുംബൈ, ഡല്‍ഹി, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഉള്ളതായി കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത ജില്ലകള്‍ക്ക് കീഴിലുള്ള ഗ്രാമപ്രദേശങ്ങളിലാണ് 0.3 ശതമാനം വരെ താഴ്ന്ന രോഗം കണ്ടെത്തിയത്.

രാജ്യത്ത് കൊറോണ വൈറസ് സാമൂഹിക വ്യാപനം ഇല്ലെന്ന് സര്‍വേയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window