Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
മുഖ്യമന്ത്രി പുറത്തു വിട്ട കണക്കു പ്രകാരം ഇന്ന് (24-06-2020) കേരളത്തില്‍ 152 പേര്‍ക്ക് കൊവിഡ് പോസിറ്റിവ്
Reporter
കേരളത്തില്‍ ഇന്ന് 152 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്‍. സമ്പര്‍ക്കം 8.ഡെല്‍ഹി 15, പശ്ചിമ ബംഗാള്‍ 12, മഹാരാഷ്ട്ര 5, തമിഴ്‌നാട് 5, കര്‍ണാടക 4, ആന്ധ്രപ്രദേശ് 3, ഗുജറാത്ത് 1, ഗോവ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശൂര്‍ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം 4, തൃശൂര്‍ 4, പാലക്കാട് 1, മലപ്പുറം 7, കണ്ണൂര്‍ 10 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

ഇന്ന് 4941 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3603 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1691 പേരാണ്. 1,54,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2,282 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 40,537 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 39,113 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.
 
Other News in this category

 
 




 
Close Window