Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
കൊവിഡിനെ ചെറുക്കാന്‍ ബാബാ രാംദേവ് പുറത്തിറക്കിയ മരുന്നിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കി
Reporter
കൊവിഡിനെതിരായ മരുന്നെന്ന പ്രചാരണവുമായി ബാബാ രാംദേവ് പുറത്തിറക്കിയ 'കൊറോണില്‍' എന്ന ആയുര്‍വേദ മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. പരസ്യവും വില്‍പ്പനയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകള്‍ കഴിഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നല്‍കിയാല്‍ അനുവദിക്കൂ. നേരത്തെ രാജസ്ഥാന്‍ സര്‍ക്കാറും സമാന നിലപാടെടുത്തിരുന്നു. ഐസിഎം ആറിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ വില്‍പന അനുവദിക്കൂ എന്നാണ് ആരോഗ്യ മന്ത്രി രഘു ശര്‍മ്മ പ്രതികരിച്ചത്.

കൊവിഡ് രോഗം ഭേദമാക്കാന്‍ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നല്‍കിയ യോഗ അധ്യാപകന്‍ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയോട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് 'ദിവ്യകൊറോണ' എന്ന ഒരു പാക്കേജ് പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയത്.
 
Other News in this category

 
 




 
Close Window