Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു: ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധം, സമരങ്ങളില്‍ 10 പേര്‍ മാത്രം
Reporter
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാക്കുന്നതാണ് ഭേദഗതി.

പ്രധാന നിര്‍ദേശങ്ങള്‍:

1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധo. 6 അടി അകലം പാലിക്കണം.


2. കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.

3. സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.

4. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.

5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.
 
Other News in this category

 
 




 
Close Window